സ്‌പേസിലെ മലയാളി ടച്ച്; ബഹിരാകാശത്ത് നടത്തം ആരംഭിച്ച് അനില്‍ മേനോന്‍

ബഹിരാകാശത്ത് പുതുചരിത്രം കുറിച്ച് ഡോ. അനില്‍ മേനോന്‍. ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതി ഇനി അനില്‍ മേനോന് സ്വന്തം. ഏഴ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ദൗത്യം തുടങ്ങി. നിലയത്തിന് വൈദ്യുതി ലഭ്യമാക്കുന്ന സോളാര്‍ പാനല്‍ അപ്ഗ്രഡേഷന്റെ ഭാഗമായ ഉപകരണം ഘടിപ്പിക്കാന്‍ വേണ്ടിയാണ് അനില്‍ മേനോനും ജെസിക്ക മേയറും സ്‌പേസ് വാക് നടത്തുന്നത്.ക്വെസ്റ്റ് എയര്‍ലോക്ക് ഗേറ്റ് വേയിലൂടെയാണ് സ്‌പേസ് വാക്കിനായി അനില്‍ മേനോനും ജെസിക്ക മേയറും പുറപ്പെട്ടത്. സ്‌പേസ് വാക്കിനിറങ്ങിയ രണ്ട് യാത്രികരുടേയും ക്യാമറകളില്‍ നിന്നുള്ള ലൈവ് ദൃശ്യങ്ങള്‍ നാസ https://www.nasa.gov/live ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റേഷന്റെ പവര്‍ ഉത്പ്പാദനം വര്‍ധിപ്പിക്കുന്നതിനും പുതിയ ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നതിനുമാണ് സോളാര്‍ പാനല്‍ അപ്ഗ്രഡേഷന്റെ ഭാഗമായ ഉപകരണം ഇരുയാത്രികരും ഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്.മെഡിസിനിലും എന്‍ജിനീയറിങ്ങിലും ബിരുദമുള്ള അനില്‍ മേനോന്‍ 2014ല്‍ ഫ്ലൈറ്റ് സര്‍ജന്‍ ആയാണ് ആദ്യം നാസയുടെ ഭാഗമാകുന്നത്. പിന്നീട് സ്പേസ് എക്സുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 2021ലാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളുടെ പട്ടികയിലേക്ക് അനില്‍ തിരഞ്ഞെടുക്കപ്പെടുന്നത്. യുഎസ് സ്പേസ് ഫോഴ്സില്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയാണ് അനില്‍ മേനോന്‍. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍ മേനോന്‍ ആണ് അനിലിന്റെ പിതാവ്. മാതാവ് എലിസബത്ത് യുക്രൈന്‍ സ്വദേശിനിയാണ്. അനില്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലെ മിനിയപോളിസിലാണ്.

Spread the truth:

Recent News

Keep Exploring