ടി പുരുഷോത്തമന്റെ ഷെഡ് കത്തിച്ചെന്ന കേസില്‍ പ്രതികരണവുമായി കണ്ണൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പാര്‍ട്ടിക്ക് ഷെഡ് മാത്രമല്ല, അതിനടിയിലുള്ളതും മാന്തി എടുക്കാന്‍ ശേഷിയുണ്ടെന്ന് കെ കെ രാഗേഷ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോറ്റെന്ന് കരുതി പാര്‍ട്ടി ഒലിച്ചുപോയെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു പീറ ഷെഡ് കത്തിച്ചിട്ട് മുന്‍ എംഎല്‍എ ആണെന്ന് പ്രചരിപ്പിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോഴുള്ളത് കുഞ്ഞികൃഷ്ണന്റെ സ്വന്തം പൊലീസാണ്. എന്നിട്ടും എന്താണ് അന്വേഷിക്കാത്തത്? സ്വന്തം ആളുകള്‍ പിടിക്കപ്പെടുമെന്ന ഭയമാണോ? പാര്‍ട്ടിക്ക് പുറത്ത് പോയവര്‍ ഉള്ളിലെ കണക്കെടുത്ത് പത്ര സമ്മേളനം നടത്തുന്നത് കണ്ടിട്ടുണ്ടോ’, കെ കെ രാഗേഷ് പറഞ്ഞു.