തിരുവനന്തപുരം പുനലൂര്‍ ആശുപത്രിയില്‍ കോണ്‍ഗ്രസ് അനുഭാവ സംഘടനയായ എന്‍ജിഒ അസോസിയേഷന്റെ കൊടിപിടിച്ചുള്ള അഭിവാദ്യത്തെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്. താന്‍ വന്നപ്പോള്‍ സ്വീകരണം ഉണ്ടായില്ലെന്നും തിരിച്ച് പോകുമ്പോഴാണ് സ്വീകരണം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. പുറത്ത് നിന്നവര്‍ മഴ കാരണം അകത്തേക്ക് കയറിയതാണെന്നും മേലാല്‍ ഇങ്ങനെ ചെയ്യരുതെന്ന് സൂപ്രണ്ടിനോട് പറഞ്ഞതായും മന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസക്യാമ്പുകളില്‍ മരുന്ന് എത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മരുന്നില്ലെന്ന് ചിലര്‍ വെറുതെ അടിച്ചു വിടുകയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. നെഗറ്റീവ് വാര്‍ത്തയ്ക്ക് ഒപ്പം പോസിറ്റീവ് കൂടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടി ആരോഗ്യ സ്കീം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.