കണ്ണൂർ: നവീൻ ബാബു കേസിൽ സിബിഐ അന്വേഷണം നീതിപൂർവമാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. നേരത്തെയും സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ആ ഹർജി കോടതി തള്ളിയതാണെന്നും എം വി ജയരാജൻ ചൂണ്ടിക്കാണിച്ചു. ഏത് അന്വേഷണം നടന്നാലും നീതിപൂർവമായിരിക്കണം. രാഷ്ട്രീയ വേട്ടയ്ക്കുള്ള ഉപകരണമായി മാറാൻ പാടില്ലെന്നും എം വി ജയരാജൻ പറഞ്ഞു. സിബിഐ അവസാന വാക്കല്ലെന്നും കേന്ദ്ര എജൻസികളെ കൊണ്ട് സിപിഐഎമ്മിനെ വേട്ടയാടാനാണല്ലോ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും എം വി ജയരാജൻ ചോദിച്ചു. കുറ്റാരോപിതർക്കും നിയമപരമായി നീങ്ങാൻ അവകാശമുണ്ടെന്നും എം വി ജയരാജൻ വ്യക്തമാക്കി.നവീൻ ബാബുവിൻ്റെ മരണത്തിലെ സിബിഐ അന്വേഷണ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കുറ്റപ്പെടുത്തി. ഹൈക്കോടതിയും സുപ്രീംകോടതിയും കുടുംബത്തിന്റെ ആവശ്യം തള്ളിയതാണ്. സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും വി ഡി സതീശന് സ്വന്തം ഏജൻസിയായ വിജിലൻസിനെക്കാൾ വിശ്വാസം സിബിഐയെ ആണോയെന്നും കെ കെ രാഗേഷ് ചോദിച്ചു. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം പാർട്ടിയില്ലെന്ന് ആര് പറഞ്ഞുവെന്നും നീതി നടപ്പിലാവട്ടെ എന്നാണ് സിപിഐഎം പറയുന്നതെന്നും കെ കെ രാഗേഷ് വ്യക്തമാക്കി. സിബിഐ വന്നാൽ ഒരു ആശങ്കയും സിപിഐഎമ്മിനില്ലെന്നും കെ കെ രാഗേഷ് ചൂണ്ടിക്കാണിച്ചു.
നവീൻ ബാബുവിൻ്റെ മരണം: സിബിഐ അന്വേഷണം നീതിപൂർവമാകണമെന്ന് എം വി ജയരാജൻ;നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് KK രാഗേഷ്
Recent News
Keep Exploring
ആലപ്പുഴ: തന്റെ മണ്ഡലത്തിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയ കുട്ടനാട്...
Published On :
May 31, 2026
മലപ്പുറം: റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം....
Published On :
May 31, 2026
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് തയ്യാറാക്കിയ കൈപ്പുസ്തകത്തില്‍ മുന്‍...
Published On :
May 31, 2026
കണ്ണൂർ: നവീൻ ബാബു കേസിൽ സിബിഐ അന്വേഷണം നീതിപൂർവമാകണമെന്ന് സിപിഐഎം...
Published On :
May 31, 2026
തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ചശേഷം ചിത്രങ്ങൾ...
Published On :
May 31, 2026
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പ്രതി അഷ്കറിനെ തെളിവെടുപ്പിന്...