റെജി ചെറിയാന് സമ്പത്തിന്റെ അഹങ്കാരം; കുട്ടനാട് എംഎല്‍എയെ വിമര്‍ശിച്ച് ജി സുധാകരന്‍

ആലപ്പുഴ: തന്റെ മണ്ഡലത്തിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയ കുട്ടനാട് എംഎൽഎ റെജി ചെറിയാനെ പൊതുവേദിയിൽ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. തന്നെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചുവെന്നും സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാനെന്നും ജി സുധാകരൻ പറഞ്ഞു.റെജി ചെറിയാനെതിരെ താൻ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ ശിക്ഷിക്കപ്പെടുമെന്നും ആദ്യമായി എംഎൽഎ ആയ ഒരാൾ മറ്റൊരു എംഎൽഎയ്ക്ക് മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും ജി സുധാകരൻ വ്യക്തമാക്കി. നാലഞ്ച് പാർട്ടി മാറിവന്ന ആൾ ഞാനറിയാതെ തോട്ടപ്പള്ളിയിൽ സന്ദർശനം നടത്തി. ജലസേചന വകുപ്പ് മന്ത്രിയുടെ ആളാണ് അദ്ദേഹമെന്നും തകർന്നുകിടക്കുന്ന തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടർ നന്നാക്കാൻ പറയാൻ എംഎൽഎയ്ക്ക് ധൈര്യമുണ്ടോ എന്നും സുധാകരൻ ചോദിച്ചു.

Spread the truth:

Recent News

Keep Exploring