മലപ്പുറം: പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പും തൊട്ടടുത്ത് പാറ പൊട്ടിക്കല്‍ നടന്നതായി വിവരം. 200 മീറ്റര്‍ അകലെ പെട്രോള്‍ പമ്പിന്റെ നിര്‍മ്മാണം നടക്കുന്ന മേഖലയിലാണ് അനധികൃതമായി ഇലക്ട്രിക്കല്‍ ബ്ലാസ്റ്റിങ് നടത്തിയത്. മുമ്പും ഇവിടെ സമാന പ്രവർത്തി തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഉഗ്ര ശബ്ദത്തോടെ പാറ പൊട്ടിച്ചപ്പോള്‍ സമീപത്തെ വീടുകളില്‍ പ്രതിഫലനം ഉണ്ടായിരുന്നു എന്നും പ്രദേശവാസികള്‍ പറയുന്നു. ക്വാറിയില്‍ പാറ പൊട്ടിക്കുന്നത് പോലെയാണ് ഇവിടെ പൊട്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജനവാസ മേഖലയില്‍ ഇലക്ട്രിക്കല്‍ ബ്ലാസ്റ്റിങ് നടത്തുന്നത് തീര്‍ത്തും അനധികൃതമാണ് എന്നിരിക്കെയാണ് നടപടി. അധികൃതരുടെ അനുവാദത്തോടെയാണ് പാറ പൊട്ടിച്ചതെന്ന ആരോപണം ശക്തമാണ്. പാറ പൊട്ടിക്കലിന് പിന്നാലെയാണ് ഏടായിപ്പാലത്ത് മണ്ണിടിച്ചില്‍ ഭീഷണി ആരംഭിച്ചതെന്നാണ് ആരോപണം.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് 100 മീറ്റര്‍ മാത്രം അകലത്തിലാണ് അനധികൃത പ്രവര്‍ത്തനം നടന്നിരിക്കുന്നത്. മലപ്പുറം സ്വദേശിയായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പാറപൊട്ടിക്കല്‍. പരിസ്ഥിതി ദുര്‍ബല മേഖലയിലാണ് ക്വാറിക്ക് സമാനമായി ഇലക്ട്രീക് ബ്ലാസ്റ്റിങ് നടന്നത്. ഇതിന് എങ്ങനെ അധികൃതരുടെ അനുമതി ലഭിച്ചു എന്നതാണ് ഉയരുന്ന വിമര്‍ശനം. പാറയുടെ ഒരുഭാഗം പൂര്‍ണമായും തുരന്നെടുത്ത നിലയിലാണ്. പൊട്ടിച്ചെടുത്ത പാറയും ഇതിനുപയോഗിച്ച യന്ത്രങ്ങളും അടക്കം ഇപ്പോഴും പ്രദേശത്ത് തന്നെയാണുള്ളത്. വീടുകളില്‍ പ്രകമ്പനം ഉണ്ടായതോടെ പ്രദേശ വാസികള്‍ അവിടെ എത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചത്
പാണക്കാട് മണ്ണിടിച്ചില്‍ പ്രദേശത്ത് ദിവസങ്ങള്‍ക്ക് മുമ്പും പാറപൊട്ടിക്കല്‍; അനധികൃത നീക്കം
Recent News
Keep Exploring
അടുത്തിടെ നേരിയ തിരുത്തൽ നേരിട്ട സ്വർണ വില വീണ്ടും ശക്തമായ...
Published On :
August 5, 2026
നിയമസഭാ കമ്മിറ്റിയിൽ പങ്കെടുക്കാതെ വകുപ്പ് സെക്രട്ടറിമാർ. നിയമസഭാ അക്കൗണ്ട്സ് കമ്മിറ്റിയിലാണ്...
Published On :
August 5, 2026
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിലെ ഓറഞ്ച്...
Published On :
August 5, 2026
മലപ്പുറം: പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പും തൊട്ടടുത്ത് പാറ...
Published On :
August 5, 2026
കാസര്‍കോട്: എട്ട് മാസമായി വൈദ്യുതി ഇല്ലാതെ പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം....
Published On :
August 5, 2026
സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി...