സ്വർണ വിലയിൽ വീണ്ടും കുതിപ്പിന് സാധ്യത; 2 ആഴ്ചയ്ക്കുള്ളിൽ 1.48 ലക്ഷം കടന്നേക്കുമെന്ന് വിദഗ്‌ദ്ധ പ്രവചനം

അടുത്തിടെ നേരിയ തിരുത്തൽ നേരിട്ട സ്വർണ വില വീണ്ടും ശക്തമായ മുന്നേറ്റം നടത്താൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ. അടുത്ത ഒന്ന് മുതൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ എംസിഎക്സിൽ (മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വർണത്തിന്റെ വില 1.48 ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് എസ്‌എംസി ഗ്ലോബൽ സെക്യൂരിറ്റീസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവി വന്ദന ഭാരതി വിലയിരുത്തിയത്.

അടുത്തിടെ ഉണ്ടായ വിലത്തകർച്ചയെ പല നിക്ഷേപകരും വാങ്ങൽ അവസരമായി ഉപയോഗിച്ചെന്നാണ് അവരുടെ വിലയിരുത്തൽ. ആഭ്യന്തര-വിദേശ സ്ഥാപന നിക്ഷേപകരും ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (Gold ETFs) വീണ്ടും സ്വർണത്തിൽ താൽപര്യം പ്രകടിപ്പിക്കുന്നതും വിപണിക്ക് കരുത്ത് പകരുന്ന ഘടകമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

Spread the truth:

Recent News

Keep Exploring