കോഴിക്കോട്: ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണി(49)യാണ് ഇന്നലെ വൈകീട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് ചികിത്സാ പിഴവിന് കേസെടുത്തു.എട്ടാം തീയതിയാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തങ്കമണിയുടെ സര്‍ജറി നടന്നതെന്നും ഒമ്പതിന് റൂമിലേക്ക് മാറ്റിയതിന് പിന്നാലെ ഛര്‍ദ്ദിയും പനിയും തുടങ്ങിയെന്നും കുടുംബം പറയുന്നു. ഭക്ഷണം കഴിച്ചാൽ ഛർദ്ദിക്കുന്ന സ്ഥിതിയായിരുന്നു.വന്‍കുടലില്‍ മുറിവുണ്ടായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെന്നും കുടുംബം പറയുന്നു. ഇതോടെ വീണ്ടും ഓപ്പറേഷന് തീയറ്ററിലേക്ക് മാറ്റി സര്‍ജറി നടത്തി. പിന്നാലെ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ തങ്കമണി മരണത്തിന് കീഴടങ്ങുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കേസെടുത്തു
Recent News
October 13, 2026
Keep Exploring
കോഴിക്കോട്: ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര...
Published On :
October 13, 2026
പാലക്കാട്: എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ മദ്യപിച്ചെത്തി ഇടിവളയിട്ട് മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന്...
Published On :
October 13, 2026
കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ...
Published On :
October 13, 2026
തിരുവനന്തപുരം: തുലാവർഷം എത്തുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ...
Published On :
October 13, 2026
2026-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം റോബർട്ട് ഇ. ഹാളിനും...
Published On :
October 13, 2026
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ അരിയിൽ തട്ടിപ്പ്. പോത്തൻകോട് ലക്ഷ്മി വിലാസം...