കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്സൈസ്. പ്രായപൂര്‍ത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് എക്സൈസ് കേസെടുത്തത്. രണ്ടുവര്‍ഷം തടവും 5,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് എക്സൈസിന്റെയും പൊലീസിന്റെയും തീരുമാനം.സുഹൈലിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. കസ്റ്റഡിയില്‍ ലഭിച്ചശേഷം കൂടുതല്‍ തെളിവെടുപ്പ് നടത്താനാണ് പൊലീസ് തീരുമാനം. സുഹൈലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികളിലേക്ക് എംവിഡിയും കടന്നിട്ടുണ്ട്.പ്രതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ രംഗത്തെത്തിയിരുന്നു. സ്വാധീനം ഉപയോഗിച്ചാണ് പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് വിടാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം ആരോപിച്ചത്. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.
നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്, വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്
Recent News
October 13, 2026
Keep Exploring
കോഴിക്കോട്: ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര...
Published On :
October 13, 2026
പാലക്കാട്: എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ മദ്യപിച്ചെത്തി ഇടിവളയിട്ട് മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന്...
Published On :
October 13, 2026
കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ...
Published On :
October 13, 2026
തിരുവനന്തപുരം: തുലാവർഷം എത്തുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ...
Published On :
October 13, 2026
2026-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം റോബർട്ട് ഇ. ഹാളിനും...
Published On :
October 13, 2026
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ അരിയിൽ തട്ടിപ്പ്. പോത്തൻകോട് ലക്ഷ്മി വിലാസം...