കൊട്ടിയൂർ: നെല്ലിയോടി നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായി നെല്ലിയോടിയിൽ നിന്ന് കണ്ണൂരിലേക്ക് പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം നിർവഹിച്ചു. നെല്ലിയോടി പള്ളി വികാരി ഫാ.തോമസ് ചവറനാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും നിരന്തരമായ ഇടപെടലുകളെത്തുടർന്ന് ഗതാഗത വകുപ്പിന്റെ പ്രത്യേക പരിഗണനയിലാണ് പുതിയ ബസ് അനുവദിച്ചത്. മുൻപ് മൂന്നിലധികം ബസുകൾ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ പിന്നീട് ബസുകൾ നിലച്ചുപോയത് പ്രദേശവാസികളെയും പ്രത്യേകിച്ച് വിദ്യാർത്ഥികളെയും ജോലിക്ക് പോകുന്നവരെയും ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ ഷാജി തെങ്ങുംപള്ളി, ജോണി ആമക്കാട്, പ്രദേശവാസി ഷാജി അടുപ്പുകല്ലേൽ തുടങ്ങിയവർ സംസാരിച്ചു.ദിവസവും രാവിലെ 7:30-ന് നെല്ലിയോടിയിൽ നിന്ന് പുറപ്പെടുന്ന ബസ്, വൈകുന്നേരം 6:40-ന് കണ്ണൂരിൽ നിന്ന് തിരിച്ച് നെല്ലിയോടിയിലേക്ക് സർവീസ് നടത്തും.
നെല്ലിയോടി – കണ്ണൂർ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചു
Recent News
October 13, 2026
Keep Exploring
കോഴിക്കോട്: ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര...
Published On :
October 13, 2026
പാലക്കാട്: എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ മദ്യപിച്ചെത്തി ഇടിവളയിട്ട് മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന്...
Published On :
October 13, 2026
കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ...
Published On :
October 13, 2026
തിരുവനന്തപുരം: തുലാവർഷം എത്തുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ...
Published On :
October 13, 2026
2026-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം റോബർട്ട് ഇ. ഹാളിനും...
Published On :
October 13, 2026
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ അരിയിൽ തട്ടിപ്പ്. പോത്തൻകോട് ലക്ഷ്മി വിലാസം...