സംഘാടക സമിതി യോഗം ഒരു തവണ പോലും ചേര്‍ന്നില്ല; കായികമേള സംഘാടനത്തില്‍ ഗുരുതര വീഴ്ച

തൃശൂര്‍: തൃശ്ശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് സംഘാടനത്തില്‍ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. ഗെയിംസ് നടത്തിയത് സംഘാടക സമിതി യോഗം ചേരാതെയാണെന്നാണ് വിവരം. സംഘാടകസമിതി യോഗം ഒരുതവണ പോലും നടന്നില്ലെന്നതാണ് ഞെട്ടിക്കുന്ന വിവരം. തൃശ്ശൂര്‍ എംഎല്‍എ ചെയര്‍മാനായ സംഘാടകസമിതിയുടെ പ്രവര്‍ത്തനം പേപ്പറില്‍ മാത്രം ഒതുങ്ങുകയായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക തിരക്കിലായിരുന്നെന്നാണ് ന്യായീകരണം.സംഘാടക സമിതി ചെയര്‍മാനായ എംഎല്‍എ രാജന്‍ ജെ പല്ലനും സമിതി അംഗമായ മേയര്‍ക്കും ലഭിച്ചത് ഗെയിംസിന്റെ ക്ഷണക്കത്ത് മാത്രമാണ്. കാര്യങ്ങള്‍ വൈകി അറിയിച്ചതില്‍ തൃശ്ശൂര്‍ എംപിയുടെ ഓഫീസും അതൃപ്തി അറിയിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. അധ്യാപക സംഘടനാ പ്രതിനിധികളെ വിളിച്ചുവരുത്തി കമ്മിറ്റികള്‍ രൂപീകരിക്കുക മാത്രമാണ് ചെയ്തത്. ഡിഇഒ അടക്കം ഈ വിഷയം ഗൗരവമായി കണ്ടില്ലെന്നതും വലിയ വീഴ്ചയാണ്. അടിസ്ഥാന സൗകര്യത്തിലെ പോരായ്മകള്‍ ആദ്യദിനം മുതല്‍ തന്നെ പുറത്തുവന്നിരുന്നതാണ്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം വലിയ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

Spread the truth:

Recent News

Keep Exploring