എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവം; ഗോകുൽ ഗോപനെതിരെ ഉടൻ നടപടി ഉണ്ടാകില്ല

തിരുവനന്തപുരം: എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ തിരുവനന്തപുരം കണ്ടോൺമെന്റ് എസ് ഐ ഗോകുൽ ഗോപനെതിരെ ഉടൻ നടപടി ഉണ്ടാകില്ല. വിശദമായ അന്വേഷണത്തിനുശേഷമാകും തീരുമാനമെടുക്കുക. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ഗോകുലിനെതിരായ പരാതികൾ അന്വേഷിക്കും.ഗോകുൽ ഗോപനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം. ഇന്ന് എസ് ഐ ഗോകുലിന്റെ വീട്ടിലേക്ക് എസ്എഫ്ഐ മാർച്ച് സംഘടിപ്പിക്കും. ഗോകുലിനെതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എസ് ഐ ​ഗോകുൽ ​ഗോപൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണത്തിൽ ഓഡിയോ ലഭിച്ചിരുന്നു.’ഹോം മിനിസ്റ്റർ സംസാരിച്ചത് കൊണ്ട് അറസ്റ്റ് നിർത്തിവെച്ചിരിക്കുകയാണ്. മര്യാദയ്ക്ക് എങ്കിൽ മര്യാദയ്ക്ക്. നിങ്ങൾ ഇപ്പോൾ ഒരു മാർച്ച് നടത്തി കഴിഞ്ഞാൽ ഞങ്ങൾ നേരെ പാർട്ടി ഓഫീസിൽ കയറും. നീ എവിടെയാണ് ഇരിക്കുന്നതെന്ന് ഞങ്ങൾക്ക് കൃത്യമായിട്ട് അറിയാം. പേട്ടയിൽ ഞങ്ങൾ ആളെയും നിർത്തിയിട്ടുണ്ട്’, എന്നായിരുന്നു എസ് ഐ ​ഗോകുൽ ​ഗോപൻ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത്.

Spread the truth:

Recent News

Keep Exploring