‘അന്ന് പൊലീസ് മകളുടെ മുന്നിൽ വെച്ച് റോഡിലൂടെ വലിച്ചിഴച്ചു, ഇന്ന് ഞങ്ങൾക്ക് സ്വർഗം കിട്ടിയപോലെ’; ആഹ്ളാദത്തിൽ മാടപ്പള്ളിയിലെ സമര സമിതി

കെ റെയിലിനായി ഭൂമി ഏറ്റെടുത്ത വിജ്ഞാപനം റദ്ദാക്കികൊണ്ടുള്ള മന്ത്രിസഭാ പ്രഖ്യാപനത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് സമരസമിതി. ചങ്ങനാശ്ശേരി മാടപ്പള്ളിയിലെ സമരപ്പന്തലിൽ ലഡുവിതരണം ചെയ്തുകൊണ്ടാണ് സന്തോഷം പങ്കിട്ടത്. ഏകദേശം നാനൂറോളം കുടുംബങ്ങൾക്ക് ആശ്വാസമാണ് യുഡിഎഫ് സർക്കാരിന്റെ പുതിയ പ്രഖ്യാപനമെന്ന് സമരക്കാർ പറഞ്ഞു.കേസുകൾ പിൻവലിച്ചതിലും സന്തോഷമുണ്ട്. സ്ത്രീകളെയടക്കം തെരുവിൽ വലിച്ചിഴച്ചാണ് അന്ന് പൊലീസ് കൊണ്ടുപോയത്. കഴിഞ്ഞ 1490 ദിവസങ്ങളിലായി സഹനസമരമാണ് സിൽവർ ലൈനുമായി ബന്ധപ്പെട്ട് കേരളത്തിൽ നടത്തിയിട്ടുള്ളത്. കേരളത്തിന്റെ പരിസ്ഥിതിയെയും സമ്പത്തിനെയും ഏകദേശം രണ്ടുലക്ഷത്തോളം ആളുകളെ കുടിയൊഴിപ്പിക്കുന്ന ഈ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് ആവശ്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ആറ് വർഷമായി സമരസമിതി പ്രതിഷേധിച്ചത്.ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മകളുടെ മുന്നിൽ വെച്ചാണ് ലാത്തിച്ചാർജ് നടന്നപ്പോൾ പൊലീസ് തന്നെ വലിച്ചിഴച്ചതെന്ന് സമരസമിതി അംഗമായ റോസ്ലിൻ പറഞ്ഞു. സ്വന്തം വീട് നഷ്ടമാകുമെന്ന അവസ്ഥയിലാണ് സമരത്തിനായി മുന്നിട്ടിറങ്ങിയത്. ഇപ്പോൾ ഞങ്ങൾക്ക് സ്വർഗം കിട്ടിയത് പോലെയാണ്. അത് ഇവിടെയുള്ള നാന്നൂറോളം കുടുംബങ്ങളുടെയും സന്തോഷമാണ്. ഞങ്ങളെ വെല്ലുവിളിച്ച സർക്കാരിനെതിരെയുള്ള വിജയമാണിത് മാടപ്പള്ളിയിലെ സമരക്കാർ പറഞ്ഞു.അതേസമയം, പ്രതിപക്ഷത്തിരിക്കുമ്പോൾ യു.ഡി.എഫ് ശക്തമായി എതിർത്ത പദ്ധതിയാണ് അധികാരത്തിലേറി മൂന്നാം ദിവസം റദ്ദ് ചെയ്തിരിക്കുന്നത്. അധികാരമേറും മുൻപ് സിൽവർലൈൻ വിരുദ്ധ സമര സമിതിക്ക് നൽകിയ ഉറപ്പാണ് സർക്കാർ പാലിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ എല്ലാം റദ്ദായതോടെ ഭൂമി ഉപയോഗിച്ച് വായ്പയെടുക്കാനും മറ്റുമുളള തടസങ്ങൾ നീങ്ങി.പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കാത്ത അതിവേഗ പാതക്ക് സർക്കാർ എതിരല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. എന്നാൽ വിശദ പദ്ധതിറിപോർട്ട് പോലുമില്ലാതെയാണ് സിൽവർ ലൈൻ പദ്ധതി കൊണ്ടുവന്നത്. പദ്ധതിക്ക് വേണ്ടി രൂപീകരിച്ച കെ-റെയിൽ കോർപ്പറേഷൻെറ പ്രവർത്തനങ്ങൾപരിശോധിക്കും.

Spread the truth:

Recent News

Keep Exploring