പാലക്കാട്: എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ മദ്യപിച്ചെത്തി ഇടിവളയിട്ട് മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പാലക്കാട് എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചിറ്റിലഞ്ചേരി സ്വദേശി സഫാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. ഇയാള്‍ മദ്യപിച്ചിരുന്നതായി പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് ഇന്നലെ എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇക്കഴിഞ്ഞ 11 ന് എസ്എഫ്ഐ പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് മദ്യപിച്ച് എത്തിയ സഫാദ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് സഫാദ് മദ്യപിച്ചതായി കണ്ടെത്തിയത്.ഡല്‍ഹി പ്രതിഷേധവുമായി ബന്ധപ്പെട്ട പാലക്കാട് റെയില്‍വേ സ്റ്റേഷന് മാര്‍ച്ചിനിടെ മദ്യപിച്ച് വന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന് ഇടിവള ഉപയോഗിച്ച് മര്‍ദിച്ചുവെന്ന് എസ്എഫ്ഐ പരാതിപ്പെട്ടിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിപിന്‍ ആണ് ആരോപണമുന്നയിച്ചത്. പൊലീസുകാരന് പച്ചക്ക് തെറി വിളിച്ചുവെന്നും വിപിന്‍ ആരോപിച്ചു. തങ്ങള്‍ പരാതി പറഞ്ഞപ്പോള്‍ പെട്ടെന്ന് ആ പൊലീസുകാരനെ അവിടെനിന്ന് മാറ്റിയെന്നും എ ആര് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും എസ്എഫ്ഐ പറഞ്ഞു. ഓപ്പറേഷന് തൂഫാന് ആദ്യം നടപ്പിലാക്കേണ്ടത് രമേശ് ചെന്നിത്തലയുടെ പൊലീസ് സേനയിലാണ് എന്നും എസ്എഫ്ഐ വിമര്‍ശിച്ചു.
SFI മാര്‍ച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
Recent News
October 13, 2026
Keep Exploring
കോഴിക്കോട്: ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര...
Published On :
October 13, 2026
പാലക്കാട്: എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ മദ്യപിച്ചെത്തി ഇടിവളയിട്ട് മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന്...
Published On :
October 13, 2026
കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ...
Published On :
October 13, 2026
തിരുവനന്തപുരം: തുലാവർഷം എത്തുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ...
Published On :
October 13, 2026
2026-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം റോബർട്ട് ഇ. ഹാളിനും...
Published On :
October 13, 2026
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ അരിയിൽ തട്ടിപ്പ്. പോത്തൻകോട് ലക്ഷ്മി വിലാസം...