തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. 20 വര്‍ഷം മുമ്പ് തീര്‍പ്പാക്കിയ കേസില്‍ പുനരന്വേഷണത്തിന് ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്കി. ഗ്യാനേഷ്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്നാണ് വിവരം. കെഎസ്ടിപി അഴിമതി ആരോപണത്തിലാണ് പുനരന്വേഷണം നടത്തുന്നത്. പതിബെല്‍ മാനേജര്‍ ലീസീബിന്റെ മരണവും അന്വേഷണ പരിധിയില്‍ വരും. തീര്‍പ്പാക്കിയ ഫയല്‍ വീണ്ടും തുറക്കാനാണ് നീക്കം. കെപിസിസി അംഗം മലയിന്‍കീഴ് വേണുഗോപാൽ നൽകിയ പരാതിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.ഗ്യാനേഷ് കുമാറിനെതരെയുള്ള 2006ലെ കേസിലാണ് പുനരന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2006ല്‍ ഗ്യാനേഷ് കുമാര്‍ കേരളാ കേഡറില്‍ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്ത് ജോലി ചെയ്യുന്ന സമയത്താണ് ഒരു മലേഷ്യന്‍ സിവില്‍ എഞ്ചിനിയര്‍ ആത്മഹത്യ ചെയ്യുന്നത്. ലീസീബീന്‍ എന്ന മലേഷ്യന്‍ സിവില്‍ എഞ്ചിനിയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോള്‍ വിജിലന്‍സ് പുനരന്വേഷിക്കുന്നത്. അങ്കമാലി – തിരുവന്നതപുരം എംസി റോഡ് വികസന പദ്ധതിയായ കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്റ്റിന്റെ കരാര്‍ ഏറ്റെടുത്ത കമ്പനിയാണ് പതിബെല്‍ എന്ന ഇന്‍ഡോ മലേഷ്യന്‍ കണ്‍സോഷ്യം. മലേഷ്യന്‍ കമ്പനിയായ പിതിയും കൊച്ചിയിലെ ഭഗീരധാ കമ്പനിയും ചേരുന്നതായിരുന്നു പതിബെല്‍. പതിബെലിന്റെ പ്രൊജക്റ്റ് മാനേജറായിരുന്നു ലീസീബീന്‍.
ഗ്യാനേഷ് കുമാറിനെതിരെ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; 2006-ലെ കേസില്‍ വിജിലന്‍സ് അന്വേഷണം
Recent News
October 4, 2026
Keep Exploring
തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി...
Published On :
October 4, 2026
തൃശൂര്‍: തൃശ്ശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ ഗെയിംസ് സംഘാടനത്തില്‍ ഗുരുതര...
Published On :
October 4, 2026
ഗ്യാനേഷ് കുമാറിനെതിരെ നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; 2006-ലെ കേസില്‍ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നിര്‍ണായക നീക്കവുമായി...
Published On :
October 4, 2026
തിരുവനന്തപുരം: ഒടുവിൽ ബിജെപിക്ക് ആശ്വാസം. കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖ...
Published On :
October 4, 2026
തിരുവനന്തപുരം: എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ തിരുവനന്തപുരം കണ്ടോൺമെന്റ് എസ്...
Published On :
October 4, 2026
കൊല്ലം: സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം. പുത്തന്‍തുറ സ്വദേശിനിയാണ് പരാതിയുമായി...