സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീര്‍പ്പാക്കി. നിഹാദിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം എന്നാണ് ഉത്തരവ്.
എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ അത് ചൂണ്ടിക്കാട്ടി കേസില്‍ കുറ്റപത്രം നല്‍കുമെന്ന് പോലീസ് വ്യക്തമാക്കി. അശ്ലീല ദൃശ്യങ്ങള്‍ പങ്കുവച്ചെന്ന കേസില്‍ ആലുവ സൈബര്‍ റൂറല്‍ പോലീസാണ് നിഹാദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതിനിടെ ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തു. പോലീസ് ഹര്‍ജിയെ എതിര്‍ത്ത് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഈ കേസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
അതിനാല്‍ അറസ്റ്റ് ചെയ്താല്‍ ഉടന്‍ ജാമ്യത്തില്‍ വിടേണ്ടി വരും. നിഹാദ് ഹാജരായാല്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുമെന്ന് പോലീസ് വ്യക്തമാക്കി. ഹാജരായില്ലെങ്കില്‍ നോട്ടീസ് അവഗണിച്ചതായി രേഖപ്പെടുത്തി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അറിയിച്ചു.
യുവതിയെ അധിക്ഷേപിച്ച സംഭവത്തില്‍ മഞ്ചേരിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ മറ്റൊരു കേസ് നിഹാദിനെതിരെയുണ്ട്. ഈ കേസില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. ഇതിനെ തുടര്‍ന്നാകാം യൂട്യൂബര്‍ ഒളിവില്‍ തുടരുന്നത് എന്നാണ് പോലീസിന്റെ നിഗമനം.