സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വീണ്ടും മഴ കനക്കാൻ സാധ്യത. പസഫിക് മഹാസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വിദഗദ്ധർ. 9 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. മഴക്കെടുതിയിൽ ഇതുവരെ 26 പേർ മരിച്ചു. 27,048 പേർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നുണ്ട്. 14 ഡാമുകൾ നിലവിൽ തുറന്നിട്ടുണ്ട്.തെക്കൻ തമിഴ്നാട് തീരത്തെ ചക്രവാത ചുഴി, പസഫിക് മഹാസമുദ്രത്തിലെ ‘ഡോൾഫിൻ’ ചുഴലിക്കാറ്റ്, ഇവയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത മൂന്നു ദിവസവും 14 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. മധ്യകേരത്തിലും വടക്കൻ കേരളത്തിലും കനത്ത മഴ തുടരാനാണ് സാധ്യത. മലയോര മേഖലകളിൽ ജാഗ്രത തുടരണം.
ഡോൾഫിൻ’ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ കനക്കും
Recent News
Keep Exploring
പത്തനംതിട്ട: ആറന്മുളയില് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന്...
Published On :
August 5, 2026
അടുത്തിടെ നേരിയ തിരുത്തൽ നേരിട്ട സ്വർണ വില വീണ്ടും ശക്തമായ...
Published On :
August 5, 2026
നിയമസഭാ കമ്മിറ്റിയിൽ പങ്കെടുക്കാതെ വകുപ്പ് സെക്രട്ടറിമാർ. നിയമസഭാ അക്കൗണ്ട്സ് കമ്മിറ്റിയിലാണ്...
Published On :
August 5, 2026
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളിലെ ഓറഞ്ച്...
Published On :
August 5, 2026
മലപ്പുറം: പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പും തൊട്ടടുത്ത് പാറ...
Published On :
August 5, 2026
കാസര്‍കോട്: എട്ട് മാസമായി വൈദ്യുതി ഇല്ലാതെ പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം....