56 വര്‍ഷത്തെ സജീവരാഷ്ട്ര പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ് കെ കെ ശിവരാമന്. തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് തീരുമാനം.എന്നെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്തതായി ഇന്നലെ പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന കണ്ടു. രേഖാമൂലം അറിയിച്ചിട്ടില്ല. 56 വര്‍ഷക്കാലം നീണ്ടുനിന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഞാന്‍ ഇവിടെ വിരാമം കുറിക്കുകയാണ്. അദ്ദേഹം സെക്രട്ടറിയായിരിക്കുന്ന ഒരു പാര്‍ട്ടി ഘടകത്തില്‍ പാര്‍ട്ടി മെമ്പറായി തുടരുക എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ദേഹത്തിനും അത് അപമാനകരമായിരിക്കും. മുന്നണിക്ക് പ്രതിരോധമുണ്ടാക്കുന്ന ഒരു പ്രസ്താവനയും ഞാന്‍ കൊടുക്കാറില്ല – അദ്ദേഹം പറഞ്ഞു.16 വര്‍ഷം സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു കെ കെ ശിവരാമന്. ജില്ലയിലെ പാര്‍ട്ടിയുടെ മുഖം. പീരുമേട്ടിലെ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥിക്കെതിരെ രൂക്ഷ വിമര്‍ശനം അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ അടിയന്തര എക്സിക്യൂട്ടീവ് ചേര്‍ന്ന് ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും ജില്ലാ കൗണ്‍സില്‍ നിന്നും കെ കെ ശിവരാമനെ പുറത്താക്കി. പാര്‍ട്ടി അംഗമായി തുടരാം എന്ന് ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി അംഗമായി തുടരാം എന്ന ഔദാര്യം വേണ്ടെന്നായിരുന്നു കെ കെ ശിവരാമന്റെ മറുപടി.അതിനിടെ, തരഞ്ഞെടുപ്പ് തോല്വിയി നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങള്‍ തുടരുകയാണ്. ജനങ്ങളുടെ വികാരം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് സിപിഐ മലപ്പുറം ജില്ല എക്സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു. നേതാക്കളുടെ വാക്കും ഭാഷയും ജനങ്ങള്‍ വിലയിരുത്തി എന്നും അമിത ആത്മവിശ്വാസം തിരിച്ചടിയായി എന്നും വിമര്‍ശനമുണ്ട്.
പാര്‍ട്ടി അംഗമായി തുടരാമെന്ന ഔദാര്യം വേണ്ട’; 56 വര്‍ഷം നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് കെ കെ ശിവരാമന്
Recent News
Keep Exploring
തിരുവനന്തപുരം കിളിമാനൂരില്‍ മന്ത്രവാദം മറയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതി...
Published On :
May 26, 2026
അഴിമതി തടയാന്‍ പുതിയ കര്‍മപദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഓപ്പറേഷന് തൂഫാന്...
Published On :
May 26, 2026
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്. കേരളത്തിന്റെ...
Published On :
May 26, 2026
56 വര്‍ഷത്തെ സജീവരാഷ്ട്ര പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന സിപിഐ നേതാവ്...
Published On :
May 26, 2026
പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ ഡിഎംഒയുടെ റിപ്പോർട്ട്...
Published On :
May 26, 2026
എംജി സര്‍വകലാശാലയിലെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള സെനറ്റ് യോഗം...