മലപ്പുറം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ തീരുമാനിക്കുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി മുസ്ലിം ലീഗ്. മന്ത്രിമാര്‍ ഏകപക്ഷീയമായി സ്റ്റാഫിനെ തീരുമാനിക്കരുതെന്നും മണ്ഡലം കമ്മിറ്റികളുടെയും പോഷക സംഘടനകളുടേയും അഭിപ്രായം തേടണം, ഉപജാപക സംഘങ്ങളുടെ പിടിയിലാകാതെ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന കമ്മിറ്റിയില്‍ നിര്‍ദേശം നല്കി. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും വെള്ളിയാഴ്ച ചേര്‍ന്ന മലപ്പുറം ജില്ലാകമ്മിറ്റി യോഗത്തിലും പ്രധാനപ്പെട്ട നേതാക്കള്‍ മുന്നോട്ടുവെച്ച നിര്ദേശങ്ങളാണിത്യുഡിഎഫിനെ അധികാരത്തിലെത്തിക്കുന്നതില്‍ പോഷക സംഘടനകള്‍ക്കും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയ പങ്ക് ഉണ്ട്. ഉപജാപക സംഘത്തിന്റെ പിടിയില്‍പ്പെട്ട് വ്യക്തിതാല്പര്യത്തിനനുസരിച്ച് പേ്സണല്‍ സ്റ്റാഫിനെ തീരുമാനിക്കരുതെന്നാണ് നിര്‍ദേശം.അതേസമയം കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയെച്ചൊല്ലിയുള്ള വിവാദം യുഡിഎഫിനെക്കുറിച്ച് പുതിയ തലമുറയിലുള്‍പ്പെടെ അവമതിപ്പുണ്ടാക്കിയെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. അതേസമയം ഫലം വരാതെ തല്ക്കാലം നമ്മള് ഇടപെടേണ്ടതില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങളും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
ഏകപക്ഷീയമായി തീരുമാനിക്കരുത്; മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ തീരുമാനിക്കുന്നതില്‍ നിര്‍ദേശവുമായി ലീഗ്
Recent News
Keep Exploring
തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമായ റാഗിങ്. പ്ലസ്...
Published On :
July 14, 2026
തൃശ്ശൂര്‍: വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാകേസ് പ്രതിയും ബിജെപി...
Published On :
July 14, 2026
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതിയില്‍...
Published On :
July 14, 2026
കുടുംബത്തിന്റെ തിരോധാനത്തിൽ ദുരൂഹത; മൂവരും കർണാടകയിലേക്ക് കടന്നതെന്തിന്? തിരിച്ചുവന്നത് വിഷ്ണുമാത്രം
പാലക്കാട്: വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗകുടുംബം കര്‍ണാടക അതിര്‍ത്തിയിലേക്ക് സഞ്ചരിക്കുന്നതിന്റെ...
Published On :
July 14, 2026
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കുട്ടികളെ അപമാനിച്ചുവെന്ന്...
Published On :
July 13, 2026
സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. എൽനിനോ...