മലപ്പുറം: താനൂരിനെ പാക്കിസ്ഥാനോട് ഉപമിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ. താനൂരിൽ രണ്ട് മാച്ചുകൾ നമ്മൾ കളിച്ചു. അത് പാകിസ്ഥാനിലായിരുന്നു. രണ്ടിലും അവരെ തോൽപ്പിച്ചു. ഇനി മൂന്നാമത്തെ മാച്ച്, അത് ഹോം ഗ്രൗണ്ടിൽ ആണെന്നായിരുന്നു വി. അബ്ദുറഹ്മാൻ്റെ പരാമർശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗായകൻ ഹനാൻഷയെ കൊണ്ടുവന്ന വേദിയിലാണ് അബ്ദുറഹ്മാന്റെ വിവാദ പരാമർശം. പിന്നാലെ വിമർശനവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. വി. അബ്ദുറഹ്മാൻ താനൂരിനെ അവഹേളിചെന്ന് മുസ്ലിം ലീഗ് വിമർശിച്ചു. വയനാട്ടിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ പാകിസ്ഥാൻ പതാകയെന്ന് അവഹേളിച്ചവരുടെ അതേ നിലപാടാണ് മന്ത്രിയുടേതെന്ന് യുഡിഎഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമനടപടികൾ സ്വീകരിക്കുന്ന കാര്യങ്ങൾ പാർട്ടി നേതൃത്വം പറയുമെന്നും കുറുക്കോളി മൊയ്തീൻ വ്യക്തമാക്കി
താനൂരിനെ പാക്കിസ്ഥാനോട് ഉപമിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ, വിമർശനവുമായി മുസ്ലിം ലീഗ്
Recent News
Keep Exploring
മലപ്പുറം: താനൂരിനെ പാക്കിസ്ഥാനോട് ഉപമിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ. താനൂരിൽ...
Published On :
April 7, 2026
തൃശൂർ: തേക്കിൻകാട് മൈതാനത്തുനിന്നും ഓട്ടോറിക്ഷ മോഷണം പോയ കേസിൽ കൊല്ലം...
Published On :
April 7, 2026
കാഞ്ഞങ്ങാട്: കേരളത്തിലേക്ക് കാറിൽ കടത്തിക്കൊണ്ട് വന്ന 160 ലിറ്ററോളം കർണ്ണാടക...
Published On :
April 7, 2026
മലപ്പുറം: തലചായ്ക്കാന്‍ ഒരു കൂര പോലുമില്ലാതെ വന്യമൃഗങ്ങളുടെ സാമീപ്യമുള്ള കാടിനോട്...
Published On :
April 7, 2026
കണ്ണൂര്‍: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ വിജയാ’...
Published On :
April 7, 2026
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ...