കണ്ണൂര്‍: കോണ്‍ഗ്രസിന്റെ ഡീല്‍ ആരോപണത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ആര്‍എസ്എസുമായോ എസ്ഡിപിഐയുമായോ സിപിഐഎമ്മിന് ഒരു ബന്ധവുമില്ലെന്നും ഇനി ബന്ധം ഉണ്ടാവുകയുമില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. എസ്ഡിപിഐ വോട്ട് സിപിഐഎമ്മിന് ആവശ്യമില്ലെന്നും വോട്ട് നല്‍കാമെന്ന് എസ്ഡിപിഐ പറഞ്ഞിട്ടില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഇലക്ഷന് എക്സ്പ്രസിലായിരുന്നു പ്രതികരണം.ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ യുഡിഎഫിനെ താന്‍ വെല്ലുവിളിക്കുകയാണെന്നും എം വി ഗോവിന്ദന് പറഞ്ഞു. കോണ്‍ഗ്രസ്സിനെ ജനം വിശ്വസിക്കില്ല. വയനാട് ചൂരല്‍മാല ഫണ്ട് മോഷ്ടിച്ചവരാണ് കോണ്‍ഗ്രസ്. രക്തസാക്ഷി ഫണ്ടില്‍ നിന്ന് ഒരണ പുറത്ത് പോയിട്ടില്ല ടി കെ ഗോവിന്ദന്റെ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടും. ഗോവിന്ദനും കുഞ്ഞി കൃഷ്ണനും ജി സുധാകരനും യുഡിഎഫിന്റെ ഭാഗമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.പേരാമ്പ്രയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കായി യുഡിഎഫ് വര്‍ഗീയ പ്രചാരണം നടത്തിയെന്നും എം വി ഗോവിന്ദന് ആരോപിച്ചു. ഷാഫി പറമ്പില്‍ അടക്കമുള്ളവര്‍ വര്‍ഗീയ പ്രചാരണം നടത്തുകയാണ്. ഇതിന്റെ പ്രതിഫലനമാണ് പുറത്തുവന്നതെന്നും എം വി ഗോവിന്ദന് പറഞ്ഞു.
പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ലിയക്കായി ഷാഫി പറമ്പിലടക്കമുള്ളവര്‍ വര്‍ഗീയ പ്രചാരണം നടത്തുന്നു: എം വി ഗോവിന്ദന്
Recent News
Keep Exploring
കണ്ണൂര്‍: കോണ്‍ഗ്രസിന്റെ ഡീല്‍ ആരോപണത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി...
Published On :
April 4, 2026
മുംബൈ: സർക്കാരിൽ നിന്ന് കിട്ടാനുള്ളത് 96000 കോടി രൂപ. മുംബൈയിൽ...
Published On :
April 4, 2026
ശിവമൊഗ്ഗ: ആവശ്യപ്പെട്ട സ്ത്രീധനം പൂർണമായി നൽകിയില്ല. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം...
Published On :
April 4, 2026
ബെംഗളൂരു; കർണാടകയിലെ കുടക് ജില്ലയിൽ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി....
Published On :
April 4, 2026
ആലപ്പുഴ: സര്‍ക്കാര്‍ കേരളത്തെ നരകമാക്കി മാറ്റിയെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി...
Published On :
April 4, 2026
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതയായ ശ്രുതിയെ കല്‍പ്പറ്റ എംഎല്‍എ ടി...