കുറഞ്ഞ ചിലവില്‍ ആഡംബര യാത്രയ്ക്ക് റെഡിയാണോ? പറക്കാം ഇന്തോനേഷ്യയിലേക്ക്

ആഡംബര യാത്ര എന്ന് കേള്‍ക്കുമ്പോഴേ നമ്മുടെ എല്ലാം മനസ്സില്‍ ഓടിയെത്തുന്ന ചില രാജ്യങ്ങള്‍ ഉണ്ടേല്ലേ? മാലിദ്വീപ്, മൗറീഷ്യസ്, ഗ്രീസ് അങ്ങനെ പല ഡെസ്റ്റിനേഷന്‍സുകളും. ഈ സ്ഥലങ്ങളിലെ ബീച്ചുകളും ആഡംബര ഹോട്ടലുകളും എല്ലാം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍, അധികം ചെലവില്ലാതെ തന്നെ ഈ ആഡംബരം മുഴുവന്‍ ആസ്വദിക്കാന്‍ പറ്റിയ ഒരിടം ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയാണ് (Indonesia) ആഡംബര യാത്രയുടെ പുതിയ ‘തലസ്ഥാന’മായി മാറിയിരിക്കുന്നത്.

ഫാഷന്‍ ബ്രാന്‍ഡ് ആയ ‘അബായബൂത്ത്’ (AbayaButh) ലോകത്തെ വിവിധ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ നടത്തിയ പഠനത്തിലാണ് ഇന്തോനേഷ്യ ഈ നേട്ടം കൈവരിച്ചത്. വിമാന യാത്രാച്ചെലവ്, പഞ്ചനക്ഷത്ര ഹോട്ടല്‍ നിരക്കുകള്‍, ആഡംബര റിസോര്‍ട്ടുകളുടെയും നിലവാരമുള്ള സ്പാകളുടെയും ലഭ്യത, സ്വകാര്യ നീന്തല്‍ക്കുളങ്ങളുള്ള വില്ലകള്‍ എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്.

Spread the truth:

Recent News

Keep Exploring