കണ്ണൂർ ∙ റെയിൽവേ സ്റ്റേഷൻ കിഴക്കേകവാടത്തിനരികിൽ ഒരുങ്ങുന്നത് 6000 ചതുരശ്ര മീറ്റർ സ്ഥലത്തെ വാഹനപാർക്കിങ് കേന്ദ്രം. 2 മൾട്ടി ലവൽ വാഹനപാർക്കിങ് കേന്ദ്രമടക്കം 2000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണു മൂന്നു മാസത്തിനുള്ളിൽ ഒരുങ്ങുക. 1000 ബൈക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം സ്റ്റേഷനും പ്രസ് ക്ലബ്ബിനും ഇടയിലുള്ള സ്ഥലത്തുണ്ടാകും. നിലവിൽ വാഹനപാർക്കിങ് കരാറെടുത്ത ഏജൻസിയുടെ കാലാവധി തിങ്കളാഴ്ച രാത്രി അവസാനിച്ചു. 2.8 കോടി രൂപയ്ക്കാണു ഗ്രാഫോൺ ഏജൻസി 3 വർഷത്തേക്ക് കിഴക്കേകവാടത്തിലെ പാർക്കിങ് കരാറെടുത്തിരിക്കുന്നത്. പാർക്കിങ് കേന്ദ്രത്തിനു മുഴുവൻ മേൽക്കൂര നിർമിച്ച് സിസിടിവി, ഫയർ എക്സ്റ്റിങ്ഗ്യൂഷർ എന്നിവ സ്ഥാപിക്കും. അഗ്നിരക്ഷാസേനയുടെ വാഹനത്തിന് എല്ലാ ഭാഗത്തുമെത്താൻ പറ്റുന്ന വിധമാണു പാർക്കിങ് ക്രമീകരിക്കുക. നിലവിലുള്ള ഏജൻസിയുടെ കരാർ തിങ്കളാഴ്ച കഴിഞ്ഞതിനാൽ ഇന്നലെ വാഹനപാർക്കിങ് കേന്ദ്രത്തിൽ ആകെ ആശയക്കുഴപ്പമായിരുന്നു. കൃത്യമായ ധാരണയില്ലാതെയാണു പുതിയ ഏജൻസി പാർക്കിങ് തുടങ്ങിയത്. പാർക്കിങ് കേന്ദ്രത്തെ മേൽക്കൂരയെല്ലാം പഴയ ഏജൻസി പൊളിച്ചുകൊണ്ടുപോയിരുന്നു. പുതിയ പാർക്കിങ് കേന്ദ്രം ഒരുങ്ങുന്നതുവരെ മേൽക്കൂരയില്ലാത്ത സ്ഥലത്തേ ഇനി പാർക്കിങ് നടക്കൂ. 3 മാസത്തിനകം പുതിയകേന്ദ്രം ഒരുങ്ങുന്നതിനാലാണു മേൽക്കൂര നിർമിക്കാത്തതെന്ന് ഏജൻസി ജീവനക്കാർ പറഞ്ഞു. സിസിടിവി, ഫയർ എക്സ്റ്റിങ്ഗ്യൂഷർ എന്നിവ സ്ഥാപിക്കും.
ഇനി ഞെങ്ങിഞെരുങ്ങില്ല; കണ്ണൂരിൽ മൂന്നു മാസത്തിനുള്ളിൽ കൂടുതൽ സൗകര്യങ്ങളൊരുങ്ങും
Recent News
Keep Exploring
കണ്ണൂര്‍: കോണ്‍ഗ്രസിന്റെ ഡീല്‍ ആരോപണത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി...
Published On :
April 4, 2026
മുംബൈ: സർക്കാരിൽ നിന്ന് കിട്ടാനുള്ളത് 96000 കോടി രൂപ. മുംബൈയിൽ...
Published On :
April 4, 2026
ശിവമൊഗ്ഗ: ആവശ്യപ്പെട്ട സ്ത്രീധനം പൂർണമായി നൽകിയില്ല. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം...
Published On :
April 4, 2026
ബെംഗളൂരു; കർണാടകയിലെ കുടക് ജില്ലയിൽ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി....
Published On :
April 4, 2026
ആലപ്പുഴ: സര്‍ക്കാര്‍ കേരളത്തെ നരകമാക്കി മാറ്റിയെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി...
Published On :
April 4, 2026
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതയായ ശ്രുതിയെ കല്‍പ്പറ്റ എംഎല്‍എ ടി...