ബസിലേക്ക് കയറുന്നതിനിടെ കാലിടറി, യാത്രക്കാരന് രക്ഷകനായി ക്ലീനര്‍, വീഡിയോ വൈറൽ

കണ്ണൂര്‍: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് വീഴാന്‍പോയ വയോധികനായ യാത്രക്കാരന് രക്ഷകനായി ബസിലെ ക്ലീനര്‍. കണ്ണൂരില്‍ നിന്നും കുറ്റിയാട്ടൂരിലേക്ക് പോയ ‘പാര്‍വതി’ എന്ന ബസിലാണ് സംഭവം. ബസിലെ ജീവനക്കാരനും കൊളച്ചേരി സ്വദേശിയുമായ അതുല്‍ ആണ് വയോധികനായ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ പത്താംമൈല്‍ എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു വയോധികന്‍ ബസില്‍ കയറിയത്. ബസില്‍ നിന്ന് പുറത്തേക്ക് വീഴാന്‍പോയ യാത്രികനെ ക്ലീനറായ അതുല്‍ ഉടനെ തന്നെ പിടിക്കുന്നതും മറ്റൊരു യാത്രക്കാരന്‍ സഹായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്. ബസ് ജീവനക്കാരനായ അതുലിന് വലിയ അഭിനന്ദനമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

Spread the truth:

Recent News

Keep Exploring