തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമായ റാഗിങ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്കൂളിലെ തന്നെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. നഗരൂര്‍ കൊടുവഴന്നൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ദൃശ്യത്തിലുള്ളത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്. പ്ലസ് ടു വിദ്യാര്‍ഥി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ കാല് കൊണ്ട് ലോക്ക് ഇട്ട് മുറുക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ശ്വാസം മുട്ടി കുട്ടി പിടയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.വാട്സ് ആപ്പ് ഗ്രൂപ്പിനെ ചൊല്ലിയായിരുന്നു ആക്രമണം. പ്ലസ് വണ്‍ അഡ്മിഷന് കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ മാത്രമാണ് പിന്നിടുന്നത്. പിന്നാലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരു വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുമായി നിരന്തരം വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നാലെ ഇന്നലെ വൈകീട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ മതില്‍ക്കെട്ടിന് പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു. ഇങ്ങനെ കൊണ്ട് പോകുന്നത് മുതലുള്ള ദൃശ്യങ്ങള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഫോണില്പകര്ത്തിയിരുന്നു. ഇതിന് ശേഷമാണ് ക്രൂരമായ ആക്രമണം നടന്നത്.
കഴുത്തില്‍ കാലുകൊണ്ട് ലോക്ക് ഇട്ട് മുറുക്കി ശ്വാസം മുട്ടിച്ചു; തലസ്ഥാനത്ത് ഞെട്ടിക്കുന്ന റാഗിങ്
Recent News
Keep Exploring
തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമായ റാഗിങ്. പ്ലസ്...
Published On :
July 14, 2026
തൃശ്ശൂര്‍: വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാകേസ് പ്രതിയും ബിജെപി...
Published On :
July 14, 2026
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ഹൈക്കോടതിയില്‍...
Published On :
July 14, 2026
കുടുംബത്തിന്റെ തിരോധാനത്തിൽ ദുരൂഹത; മൂവരും കർണാടകയിലേക്ക് കടന്നതെന്തിന്? തിരിച്ചുവന്നത് വിഷ്ണുമാത്രം
പാലക്കാട്: വാണിയംകുളത്ത് നിന്നും കാണാതായ മൂന്നാംഗകുടുംബം കര്‍ണാടക അതിര്‍ത്തിയിലേക്ക് സഞ്ചരിക്കുന്നതിന്റെ...
Published On :
July 14, 2026
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് അനുമോദന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ കുട്ടികളെ അപമാനിച്ചുവെന്ന്...
Published On :
July 13, 2026
സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. എൽനിനോ...